NEWS
കൃഷ്ണാഞ്ജലി പുരസ്കാരം സമ്മാനിച്ചു
09/05/2026 07:30 PM IST
നാസർ

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരുടെ ഓർമയ്ക്കായി ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്കാരം നടൻ മധുവിന് സമ്മാനിച്ചു.എം. കൃഷ്ണൻ നായരുടെ മകനും ദേവസ്വം ബോർഡ് പ്രസിഡന്റുമായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറാണ് മധുവിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്. 93 ന്റെ നിറവിലും എം.കൃഷ്ണൻ നായരും കുട്ടിക്കുപ്പായത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളുമെല്ലാം ഒരു നിമിഷം ആ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി. രാജ്മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ , ഗായിക മാതംഗി അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










